തിരുവനന്തപുരം: ഇന്ത്യൻ എയർഫോഴ്സുമായി സഹകരിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്, എയർഫോഴ്സ് ക്യാമ്പസിൽ ദുരന്ത നിവാരണ മോക്ഡ്രില്‍ സംഘടിപ്പിച്ചു. ബസും കാറും കൂട്ടിയിടിച്ചുള്ള അപകടമാണ് മോക്ഡ്രില്ലിൽ ആവിഷ്കരിച്ചത്. ......

കൊച്ചി : ഒരു നഗരത്തിന്റെ ജീവനാഡിയും ജനങ്ങളുടെ അവകാശവുമായ മികച്ച പൊതുഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി കൊച്ചി മെട്രോ ലോക പൊതുഗതാഗത ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
കൊച്ചിയുടെ അഭിമാനമായ സമഗ്ര പൊതുഗതാഗത സംവിധാനമാണ് നഗരത്തെ മാറ്റത്തിന്റെ പാതയിലേക്ക് നയിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബെഹ്റ പറഞ്ഞു. മെട്രോ ട്രെയിനുകൾ, വാട്ടർ മെട്രോ ബോട്ടുകൾ, , നഗരവീഥികളിലൂടെ സഞ്ചരിക്കുന്ന ശീതീകരിച്ച ഇലക്ട്രിക് ഫീഡർ ബസുകൾ എന്നിവയുടെ സംയോജിത സേവനമാണ് കൊച്ചിയെ വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വാഹനങ്ങളുടെ വർദ്ധനവ് പരിസ്ഥിതിക്കും സമ്പദ്വ്യവസ്ഥയ്ക്കും വലിയ വെല്ലുവിളിയായി മാറുന്ന സാഹചര്യത്തിൽ, ഗതാഗതക്കുരുക്കും സമയനഷ്ടവും സാമ്പത്തിക നഷ്ടവും കുറയ്ക്കാൻ ഏറ്റവും സ്മാർട്ടായ പരിഹാരം പൊതുഗതാഗത സംവിധാനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി വാട്ടർ മെട്രോയുടെ ഹൈക്കോടതി ടെർമിനൽ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ കെ.എം.ആർ.എൽ ഡയറക്ടർ (സിസ്റ്റംസ്) സഞ്ജയ് കുമാർ, ചീഫ് ജനറൽ മാനേജർ (വാട്ടർ ട്രാൻസ്പോർട്ട്) ഷാജി ജനാർദ്ദനൻ, വാട്ടർ മെട്രോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാജൻ ജോൺ, അഡീഷണൽ ജനറൽ മാനേജർ (അർബൻ ട്രാൻസ്പോർട്ട്) ഗോകുൽ ടി.ജി., ഡെപ്യൂട്ടി ജനറൽ മാനേജർ സജിത്, ജിഐസെഡ് ഇലക്ട്രിക്കൽ മൊബിലിറ്റി അഡ്വൈസർ ഡോ. ......
കൊച്ചി: ആഗോള സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ എച്ച്എംഡി (ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ്) തങ്ങളുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രശസ്ത നടനും കലാകാരനുമായ രാഘവ് ജുയലിനെ പ്രഖ്യാപിച്ചു. സിനിമകളിലൂടെയും ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയും യുവാക്കള്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ള രാഘവ് ജുയലിന്റെ വരവോടെ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വലിയൊരു മാറ്റത്തിനാണ് കമ്പനി ലക്ഷ്യമിടുന്നത്. ......
കൊച്ചി: പദ്ധതിവിഹിത വിനിയോഗത്തിൽ സംസ്ഥാനത്തെ നഗരസഭകളിൽ കൊച്ചി നഗരസഭ ഒന്നാം സ്ഥാനത്ത്. 2025 - 26 സാമ്പത്തികവർഷം പദ്ധതിവിഹിത വിനിയോഗത്തിൽ 66.42 ശതമാനം വിനിയോഗിച്ചാണ് കൊച്ചി നഗരസഭ ഒന്നാമതെത്തിയത്. ഡിസംബർ വരെയുള്ള കാലയളവിൽ 23 ശതമാനം മാത്രമാണ് പ്ലാൻ ഫണ്ട് ചെലവഴിച്ചത്. ......
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും മുമ്പ് തന്നെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത് അസാധാരണമല്ലെന്ന് കെ സുധാകരൻ എംപി. അത് കോൺഗ്രസിന്റെ പതിവ് രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണെന്നും കെ. ......
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദിയെ നേരിട്ട് പേരെടുത്ത് പറയാതെ “ബാലാകോട്ടിലെ ജാലവിദ്യക്കാരൻ” എന്നാണ് രാഹുൽ ഗാന്ധി പരിഹസിച്ചത്. ......
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ പിൻസീറ്റിൽ ഒരു യുവതി. അതും മുൻ സീറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇരിക്കവെ.......
എറണാകുളം: വിഷു ആഘോഷങ്ങളെ ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച വിഷു വിപണന മേളകൾ വിജയകരമായി സമാപിച്ചു. സംസ്ഥാനതലത്തിൽ എറണാകുളം ജില്ല ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്.
ജില്ലയിലാകെ നടന്ന മേളകളിലൂടെ മൊത്തം 60,21,505 രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. ജില്ലയിലെ 102 സി.ഡി.എസ്.കളുടെ നേതൃത്വത്തിൽ മേളകൾ ഫലപ്രദമായി സംഘടിപ്പിച്ചതാണ് ഈ നേട്ടത്തിന് വഴിവെച്ചത്.
കണി ഒരുക്കുന്നതിനായുള്ള ഉൽപ്പന്നങ്ങൾ , പച്ചക്കറികൾ, കൂടാതെ കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിച്ച ഗുണമേന്മയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പൊതുജനങ്ങളിൽ നിന്നുള്ള മികച്ച പ്രതികരണമാണ് ലഭിച്ചത്. ......
കൊച്ചി: ഒന്നാം ക്ളാസ് പ്രവേശനത്തിന് കുറഞ്ഞ പ്രായം ആറുവയസ് തന്നെയാണെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. ആറുവയസ് തികയാൻ മൂന്നുമാസം ബാക്കിയുള്ളവർക്കും പ്രവേശനം അനുവദിക്കാൻ ഇളവ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരള (സി.സി.എസ്.കെ) സംഘടിപ്പിച്ച സ്കൂൾ മാനേജ്മെന്റുകളുടെയും പ്രിൻസിപ്പൽമാരുടെയും ജില്ലാതല യോഗത്തിൽ സി.ബി.എസ്.ഇ
പരീക്ഷാ കൺട്രോളർ, ഡോ . ......
ദോഹ/അങ്കാറ: ആഗോള പ്രതിരോധ മേഖലയിൽ മിസൈൽ - റോക്കറ്റ് സാങ്കേതികവിദ്യയുടെ കരുത്തിൽ വൻ മുന്നേറ്റത്തിനൊരുങ്ങി തുർക്കി. രാജ്യത്തെ പ്രമുഖ പ്രതിരോധ സ്ഥാപനമായ 'റോക്കറ്റ്സാൻ' (Roketsan) ലോകത്തെ മികച്ച പത്ത് ആയുധ കയറ്റുമതിക്കാരുടെ പട്ടികയിൽ ഇടംപിടിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കമ്പനി ജനറൽ മാനേജർ മുറാത്ത് ഇക്കിഞ്ച അറിയിച്ചു. ......